Annaloonjaal ponpadiyil aadu aadu aadaadu
ഇത്തിരിത്തേനില്‍ പൊന്നുരച്ച്
ഇത്തളിര്‍ ചുണ്ടില്‍ ഞാന്‍ തൊട്ടു വെച്ചു
അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍ ആട് ആടാട്
ആലിലയില്‍ പള്ളികൊള്ളും ആരോമലുണ്ണീ ആടാട്
ആട് ആട് ആടാട്
ഇത്തിരിത്തേനില്‍ പൊന്നുരച്ച്
ഇത്തളിര്‍ ചുണ്ടില്‍ ഞാന്‍ തൊട്ടു വെച്ചു
കൊഞ്ചും മൊഴിയില്‍ തേനുതിരും എന്റെ
പൊന്നിന് കുടമായ് വളര്
(അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍..)
ആ......ആ.....
ഇത്തിരി പൂവിന് പുഞ്ചിരിയോ?
പൊല്ത്തിടമ്പേന്തിയ പൌര്‍ണ്ണമിയോ?
കന്നിക്കതിരിന്‍ കാല്മണിയൊ
എന്റെ കണ്ണില്‍ വിടരും പൂക്കണിയൊ
(അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍..)