Priyamvadayallayo

പ്രിയംവദയല്ലയോ
Year
Language

പ്രിയംവദയല്ലയോ പറയുകയില്ലയോ
പ്രണയസ്വരൂപിണിയല്ലയോ എന്റെ
പ്രിയതമയാവുകയില്ലയോ

അഴകിന്റെ പൂവനം അസുലഭയൌവ്വനം
എനിക്കല്ലയോ എന്നുമെനിക്കല്ലയൊ?
ഈ അഴകിന്റെ പൂവനം അസുലഭയൌവ്വനം
എനിക്കല്ലയോ എന്നുമെനിക്കല്ലയൊ?
അതിലുള്ള പൊയ്കയില്‍ വിരിയുന്നപൂക്കളും
അരയന്നങ്ങളുമെനിക്കല്ലയോ എനിക്കല്ലയോ?

ഇടവകപ്പള്ളിയില്‍ ഇനിയൊരു സന്ധ്യയില്‍
വരികില്ലയോ തങ്കം വരികില്ലയോ?
മധുരമാം ലജ്ജയില്‍ മയങ്ങിനിന്നങ്ങനെ
മനസ്സമ്മതം നീ തരുകില്ലയോ നീ
തരുകില്ലയോ?

priyaṁvadayallayo paṟayugayillayo
praṇayasvarūbiṇiyallayo ĕnṟĕ
priyadamayāvugayillayo

aḻaginṟĕ pūvanaṁ asulabhayaൌvvanaṁ
ĕnikkallayo ĕnnumĕnikkallayŏ?
ī aḻaginṟĕ pūvanaṁ asulabhayaൌvvanaṁ
ĕnikkallayo ĕnnumĕnikkallayŏ?
adiluḽḽa pŏygayil viriyunnabūkkaḽuṁ
arayannaṅṅaḽumĕnikkallayo ĕnikkallayo?

iḍavagappaḽḽiyil iniyŏru sandhyayil
varigillayo taṅgaṁ varigillayo?
madhuramāṁ lajjayil mayaṅṅininnaṅṅanĕ
manassammadaṁ nī tarugillayo nī
tarugillayo?