ചോലക്കിളികൾ മൂളിപ്പാടും കുരുകുക്കുക്കുക്കു
തളിരോലത്തുമ്പിൽ കാറ്റു തുടിയ്ക്കും ടിരി റ്റിക് റ്റിക് റ്റിക് റ്റിക്
പായും പുഴയുടെ പാദസരങ്ങൾ ടിം ജിം ടിം ജിം ടിം
കുളിർ വാരിത്തൂവും വേനൽ പുതുമഴ റിം ജിം റിംജിം റിം
എങ്ങും കേൾക്കാം സ്നേഹസംഗീതം
അതു നെഞ്ചിൽ ചേർക്കും ദൈവസന്ദേശം
പ്രകൃതി നിന്റെ ഹൃദയം പോലുമിന്നു
അതിശയസ്വരങ്ങൾ തൻ അലകടൽ തിരകളായ്
(ചോലക്കിളികൾ..)
ആ...ആ...ആ...ആ...ആ..
വാനിടത്തിൽ കൊട്ടുമിടിമുഴക്കം
നമ്മളാദിയിൽ കേട്ടൊരു പടഹധ്വനി
രാത്രികളിൽ മിന്നും മിന്നൽക്കുളത്തിൽ നമ്മളാദ്യമായ് കണ്ടു നടനകല
സന്തോഷം വിതയ്ക്കുന്ന സംഗീതം തുടിക്കുന്ന
മനുഷ്യന്റെ മനസ്സുകളിൽ
യന്ത്രങ്ങളിരമ്പുന്ന തന്ത്രങ്ങൾ ചമച്ചു നാം
ഇന്ദ്രന്റെ ഗമ നടിച്ചു
വേദങ്ങളുരുവിട്ടു പാടുന്ന നാളിൽ നിന്റെ
തുടുതുടെ തുടിക്കുന്ന വെടി പട കുളമ്പടി
(ചോലക്കിളികൾ..)
കുടമണിയിൽ തട്ടി തുയിലുണർത്തും നമ്മൾ
കോവിലിലിൽ വാഴുന്നൊരീശ്വരനേ
മന്ത്രമുണർത്തി മൃദു ശംഖമൊരുക്കി
തിരുവാരതിയുഴിയും നിരാമയനെ
അമ്പാടിക്കുരുന്നിന്റെ പൊന്നോടക്കുഴലിലെ സംഗീതം നമ്മൾ മറന്നു
തൃക്കാൽക്കലെരിയുന്ന കർപ്പൂരത്തിരിയിട്ട
പൊൻ ദീപം നെഞ്ചിൽ പൊലിഞ്ഞു
കണ്ണന്റെ കളിമുഖം കാണുന്ന നിമിഷത്തിൽ
ഇടറുന്ന ഹൃദയവും ഇടയ്ക്കയായ് തുടിച്ചിടും
(ചോലക്കിളികൾ..)