കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി (2)
മഞ്ഞു പുതപ്പിൽ രണ്ടു കുഞ്ഞിക്കുരുന്നായ്
ഒന്നിച്ചിരിക്കാം തമ്മിൽ കൊഞ്ചിക്കുണുങ്ങാം
ഒരാരിരാരിരാരി രാരിരാരൊ
(കണ്ണിൽ കണ്ണിൽ..)
പൂവിലെ പൊന്നൂഞ്ഞലിൽ പുലർകാല വെയിൽക്കിളിയായ്
താണാടവേ താരാട്ടിടാം പൂന്തേൻ ചിന്തുമായ്
മാറിലെ മലർവീണയിൽ ഇതൾ നീർത്തിയ കീർത്തനമേ
എന്നുള്ളിലെ പൊൻ കൂട്ടിലെ വാൽമൈന നീ
വിരുന്നു വാ കുരുന്നിളം മഞ്ഞിൽ മൂടും തെന്നലേ
വിലോലയായ് മയങ്ങുമെൻ പൊന്നോമലെ പുൽകുവാൻ
ഒരാരിരാരിരാരി രാരിരാരൊ
(കണ്ണിൽ കണ്ണിൽ..)
വാനിലെ ചെറുതാരകൾ നറുമിന്നാമിന്നികളായ്
എന്നുള്ളിലെ പൊന്നോർമ്മ പോൽ മിന്നും രാത്രിയിൽ
പാൽക്കുടം ഉടയുന്നോരീ നിറപൗർണ്ണമി രാപ്പുഴയിൽ
താനേ തെന്നും പൂന്തോണിയിൽ നമ്മൾ മാത്രമായ്
പറന്നു വാ കിനാക്കളെ മാരിക്കുളിർ പ്രാക്കളേ
നനഞ്ഞോരെൻ നിലാവുടൽ തലോടുവാൻ മോഹമായ്
ഒരാരിരാരിരാരി രാരിരാരൊ
(കണ്ണിൽ കണ്ണിൽ..).)