കല്ലോലിനിയുടെ കരയില്‍ കല്പപാദപ തണലില്‍
കാമ്യ കാമനാ മലര്‍ച്ചെടി പോലൊരു
കാര്‍മുകിലൊളിവേണി നിന്നു
കല്ലോലിനിയുടെ കരയില്‍
കൃഷ്ണകമല പൂവുകള്‍ പോലെ
പുഷ്പിണിയവളുടെ പൂമിഴികള്‍
കലഹിച്ചെത്തി കരിവണ്ടുകളായ്
കമനീയതയുടെ കുളിര്നുകരാന്
ഒരുകരിവണ്ടായ് പറന്നെങ്കില്‍ ഞാന്‍
ഒരിതളിമയില് മുകര്‍ന്നെങ്കില്‍
ഓ....ഓ.....
(കല്ലോലിനിയുടെ കരയില്‍ )
വെണ്ണിലാവിന്‍ പൊന്പാളിപോലെ
പൂമേനിയണിയും ലോലാംബരം
പൂവിളം കാറ്റതില്‍ ഉമ്മവെച്ചുലഞ്ഞു
പൊന്‍ വെയിലലയും പൂനിലാവായ്
ഒരുകുളിര്കാറ്റായ് ഒഴുകിയെങ്കില്‍
ഞാന്‍ ഒരുചുംബനമതില് പകര്ന്നെങ്കില്...
ഓ....ഓ.....
(കല്ലോലിനിയുടെ കരയില്‍ )