ആതിരേ തിരുവാതിരേ...
ആകാശദുര്ഗങ്ങള്ക്കരികേ
ആവര്ണതീരങ്ങള്ക്കരികേ
ആര്‍ക്കുവേണ്ടി വിടര്‍ന്നൂ നീ
ആതിരേ തിരുവാതിരേ.......
നിറഞ്ഞ പൌര്‍ണമി പുണര്‍ന്ന ലജ്ജയില്‍
മയങ്ങി വീഴും നിഴലില്‍
ഇലഞ്ഞിപൂമണം നുകര്‍ന്ന ലഹരിയില്‍
തളര്‍ന്നുവീഴും കാറ്റില്‍
ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു ഞാന്‍
ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു?
ആ......ആ......ആ....ആ....
(ആതിരേ തിരുവാതിരേ...)
പളുങ്കുമേടയില് സുഗന്ധമേനികള്
പുണര്ന്നുവീഴും യാമം
തരംഗ ഗംഗകള്‍ തരള ചിന്തകള്‍
തുളുമ്പി നീന്തും യാമം
ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു ഞാന്‍
ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു?
ആ......ആ......ആ....ആ....
(ആതിരേ തിരുവാതിരേ...)