Pravaasaganmaar

പ്രവാചകന്മാര്‍
Year
Language

പ്രവാചകന്മാര്‍ മരിച്ചൂ
പ്രപഞ്ചവീഥിയില്‍ വെളിച്ചം മരിച്ചൂ
തെളിച്ച വഴിയേ വിധിയുടെ പുറകേ
തേരോടിച്ചൂ ഞാന്‍ - വെറുതേ
തേരോടിച്ചൂ ഞാന്‍. (പ്രവാചകന്മാര്‍)

ചുമച്ചും കിതച്ചും ശ്വാസം വലിച്ചും
ചുമടു ചുമക്കണമോ - ഇനിയും
ചുമടു ചുമക്കണമോ
ആകാശക്കോട്ടകള്‍ തകരുമ്പോള്‍ ഞാ-
നവയുടെ തണലില്‍ ഉറങ്ങണമോ (പ്രവാചകന്മാര്‍)

പഴങ്കഥ മുഴുവനും പതിര്
പഴഞ്ചൊല്ലു മുഴുവനും പതിര്
പാവം വിധിയുടെ പാടത്തു വിളയും
പതിര് പതിര് പതിര് (പ്രവാചകന്മാര്‍)

പുതിയ വഴികള്‍ പുതിയ നിധികള്‍
പുതിയ വെളിച്ചങ്ങള്‍ - മുന്നില്‍
പുതിയ വെളിച്ചങ്ങള്‍
അവയുടെയക്ഷയഖനികള്‍ തേടും
സമരം സമരം ജീവിതം - ഇനി
സമരം സമരം ജീവിതം (പ്രവാചകന്മാര്‍)

pravāsaganmār mariccū
prabañjavīthiyil vĕḽiccaṁ mariccū
tĕḽicca vaḻiye vidhiyuḍĕ puṟage
teroḍiccū ñān - vĕṟude
teroḍiccū ñān. (pravāsaganmār)

sumaccuṁ kidaccuṁ śvāsaṁ valiccuṁ
sumaḍu sumakkaṇamo - iniyuṁ
sumaḍu sumakkaṇamo
āgāśakkoṭṭagaḽ tagarumboḽ ñā-
navayuḍĕ taṇalil uṟaṅṅaṇamo (pravāsaganmār)

paḻaṅgatha muḻuvanuṁ padir
paḻañjŏllu muḻuvanuṁ padir
pāvaṁ vidhiyuḍĕ pāḍattu viḽayuṁ
padir padir padir (pravāsaganmār)

pudiya vaḻigaḽ pudiya nidhigaḽ
pudiya vĕḽiccaṅṅaḽ - munnil
pudiya vĕḽiccaṅṅaḽ
avayuḍĕyakṣayakhanigaḽ teḍuṁ
samaraṁ samaraṁ jīvidaṁ - ini
samaraṁ samaraṁ jīvidaṁ (pravāsaganmār)