കണ്ണില്‍ നിലാവുദിച്ചു കൈതപ്പൂക്കാറ്റടിച്ചു
കരളിന്റെ പടവിലോളമായ് ഓര്‍മ്മകള്‍ കുളിരണിഞ്ഞു
മൈലാഞ്ചിപ്പൂക്കള്‍ കൊണ്ടൊരു മാലകെട്ടിയ മണവാട്ടി
മയിലാടും കുന്നിലെങ്ങും കാത്തിരുന്നു
മൌനമായ് ദുഃഖമായ് കാത്തിരുന്നു
നീര്തുള്ളും മിഴിയാണ് മിഴിത്തുമ്പില്‍ കിളിയാണ്
തേന്‍ തുള്ളിത്തുളുമ്പുന്ന മനസ്സാണ്
പെണ്ണിന്.........
മുല്ലപ്പൂമ്പല്ലാണ് മൂന്നുമുഴം നാക്കാണ്
മൂക്കിന്റെ തുമ്പത്ത് ശുണ്ഠിയാണ് പെണ്ണിന്
മൂക്കിന്റെ തുമ്പത്ത് ശുണ്ഠിയാണ്
കരിവണ്ട് പറക്കുന്ന മണമുള്ള മെയ്യ്
ചിരിപൊട്ടി ചിതറുന്ന വളയിട്ട കയ്യ്
പുതുമാരന് തൊടുന്നേരം പെണ്ണേ നീ
തടസ്സങ്ങള്‍ പറയല്ലേ തകരാറില്‍ കുരുങ്ങല്ലേ
തലചുറ്റി വീഴല്ലേ പെണ്ണേ നീ...
തലചുറ്റി വീഴല്ലേ പെണ്ണേ നീ....