പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായി വന്നില്ലേ
ഇളം കന്നിനിലാവിന് വിളക്കല്ലേ
കണികാണാന്‍ ഒരു പൂമൊട്ട്
കാതില്‍ ഒരു താരാട്ട്
കണ്ണാന്തുമ്പി തേനൂട്ട്
(പൊന്നിട്ട പെട്ടകം)
തങ്കം നിന്നെ കാണാന്‍
ഇന്നു താമരപൂക്കള്‍ വന്നു
കൊഞ്ചും പാല്‍മൊഴി കേള്‍ക്കാന്‍
ഒരു പഞ്ചവര്‍ണ്ണക്കിളി വന്നു
കൈവിരലാല്‍ നീ തൊടുമ്പോള്‍
മണ്ചിറാവില് പൊന്‍ വെളിച്ചം
എന്റെ പുണ്യം പോലാ സിന്ദൂരം
(പൊന്നിട്ട പെട്ടകം)
താഴംപൂവേ നിന്നെ
മിഴി തേന്മഴയില് ഞാന്‍ മൂടും
നീരാടും നിന് മുന്നില്‍
മണിത്താരകള്‍ കാവല്‍ നില്ക്കും
അന്നമായ് നീ പുഞ്ചിരിക്കും
അമ്മയേ പോല്‍ സ്നേഹമൂട്ടും
നിറ പൗര്ണ്ണമിയല്ലോ നീയെന്നും
(പൊന്നിട്ട പെട്ടകം)