(പു) പാല്ക്കുടങ്ങള് തുളുമ്പും നിലാപ്പെണ്ണിനും ദാവണിപ്രായമല്ലേ
(സ്ത്രീ) അ...
(പു) പൊന്‍കിനാക്കാള്‍ നിനക്കായു് കടം തന്നൊരീ കാറ്റിനും നാണമില്ലേ
(സ്ത്രീ) അ...
(പു) കണ്ണറിയാത്തൊരു മച്ചമില്ലേ
(സ്ത്രീ) അ...
(പു) അന്നു ഞാന്‍ കണ്ടതല്ലേ - ഓര്‍മ്മയില്ലേ
(സ്ത്രീ) അ...
(പു) പാല്ക്കുടങ്ങള് തുളുമ്പും നിലാപ്പെണ്ണിനും ദാവണിപ്രായമല്ലേ
(സ്ത്രീ) അ...
(പു) പൊന്‍കിനാക്കാള്‍ നിനക്കായു് കടം തന്നൊരീ കാറ്റിനും നാണമില്ലേ
(പു) കാര്‍മുകില്‍ - മഴപ്പീലികള്‍ - വിടര്ന്നാടുമീ താഴ്വാരമെന്റെയായു്
(സ്ത്രീ) മാരിവില്‍ - മണിത്തൂവലില്‍ - നിറം ചാലിച്ച മേനിയും സ്വന്തമായു്
(പു) കുളിച്ചൊരുങ്ങാന്‍ എന്റെ മാനസ്സപ്പൊയ്കയും
കുട നിവര്‍ത്താന്‍ നിനക്കേഴുസ്വപ്നവര്ണ്ണവും
(സ്ത്രീ) എടുത്തണിയാന്‍ നൂറു ചെമ്പനപ്പൂക്കളും
അടുത്തുറങ്ങാന്‍ ഇതള്താമരപ്പൂമെത്തയും
(പു) ഇന്നു നിന് പേരില്‍ ഞാന്‍ തന്നില്ലയോ
(സ്ത്രീ) എന്നുമെന്നോര്‍മ്മയില്‍ നീയല്ലയോ
(പു) പാല്ക്കുടങ്ങള് തുളുമ്പും നിലാപ്പെണ്ണിനും ദാവണിപ്രായമല്ലേ
(സ്ത്രീ) അ...
(പു) പൊന്‍കിനാക്കാള്‍ നിനക്കായു് കടം തന്നൊരീ കാറ്റിനും നാണമില്ലേ
(സ്ത്രീ) ല- ല- ലാല ല- ലലലല ലാലല
ലലല ലലല ലലല ലാ..
(പു) രാവുകള്‍ - രഥവീഥിയില്‍ - മദനോത്സവം കാണുന്ന വേളയില്‍
(സ്ത്രീ) മൂകമായു് - തിരിതാഴ്ത്തി - വിരല്‍പ്പാടുകള്‍ മായ്ക്കുന്നു താരകള്‍
(പു) നഖമുനകൊണ്ടു ഞാന്‍ തീര്‍ത്തൊരീ കാവ്യം
നളിനദലങ്ങളില് നീ പകര്‍ന്ന ലഹരിയും
(സ്ത്രീ) തിരിയുഴിഞ്ഞീടുമീ കണ്ണിലെ നാണവും
ഒരു വിളിപ്പാടകലെ കാത്തു നിന്ന സ്വര്‍ഗ്ഗവും
(പു) ഒന്നുമീ രാവുകള്ക്കറിയില്ലയോ
(സ്ത്രീ) എന്നുമീ ദാഹങ്ങള്‍ ഒന്നല്ലയോ