തളിരിലയില്‍ താളം തുള്ളി
കാറ്റു കിണുങ്ങി - പൂവേ
സുഗന്ധിയാം നിന് പൂങ്കവിളില്‍
കുങ്കുമം തൊട്ടതാര്...
വരിവണ്ടോ ചിത്രശലഭമോ
ശോണപ്പുലരിയോ സന്ധ്യയോ
അടങ്ങാത്ത നാണമോ
(തളിരിലയില്‍...)
ഏഴുവെളുപ്പിനു മാനത്തുദിയ്ക്കും
അഗ്നിയെപ്പോലെന്റെ ശ്രീമാന്‍
പുഞ്ചിരികൊണ്ടെന്നെ ചുംബിക്കും കള്ളന്
അന്തിയാകുമ്പൊഴ് പോകും...
സ്വാതിയാവാന്‍ കൂടെച്ചേരാന്‍
ഈറന്‍ കാറ്റേ കൂടെ വരട്ടേ
(തളിരിലയില്‍...)
മലയമാരുത മഞ്ചലേറി
താഴ്വര വിട്ടവള്‍ യാത്രയായി
ആദിത്യദേവനെ ചേര്‍ന്നണയാന്‍
മായാത്തൊരിത്തിരി സ്വപ്നവുമായ്
കത്തിനിന്ന കതിരവന്റെ
ചുട്ടുപൊള്ളും ലാളനമേറ്റ്
കൊച്ചുപൂവിന് മനമുരുകി കരളുരുകി
ഇതള്‍ കരിഞ്ഞു കാറ്റിലലിഞ്ഞു
(തളിരിലയില്‍...)