താളം മറന്ന താരാട്ടു കേട്ടെന്‍
തേങ്ങും മനസ്സിന്നൊരാന്ദോളനം
ആലോലമാടാന്‍ ആടിത്തളരാന്‍
അമ്മമാറിന്‍ ചൂടു തേടി
കൊഞ്ചി കൊഞ്ചിച്ചിറകുരുമ്മി
മാനത്തെ മാമന്റെ മുത്തശ്ശിക്കഥ കേട്ടു
മുത്തണിച്ചുണ്ടത്തു പാല്‍മുത്തം പകരാം
(താളം മറന്ന)
പൂത്തുലഞ്ഞൊരു ഗീതം
ആലപിക്കും രാഗം
മൂകമാം എന്‍ മാനസത്തിന്
വീണമീട്ടുമ്പോള്‍
അമ്മയായ് വന്നെനിക്കു നല്കി
സ്നേഹമാമൊരു പ്രണവ മന്ത്രം
(താളം മറന്ന)
മുഗ്ദ്ധമോഹന ഭാവം
തൊട്ടുണര്‍ത്തിയ നേരം
പൂനിലാവിന് വെണ്മപോലെ
മൂടി നില്ക്കുമ്പോള്
അമ്മയായ് വന്നെനിക്കു നല്കി
തേങ്ങിനിന്നെന്‍ സ്വപ്നമാകെ