Prabanyajamundaaya

പ്രപഞ്ചമുണ്ടായ
Work
Year
Language

�prapanjamundaya kaalam muthalea

പ്രപഞ്ചമുണ്ടായ കാലം മുതലേ
പ്രേമകഥകളെല്ലാമൊന്നുപോലേ

ഇരുട്ടും വെളിച്ചവും രഥം തെളിച്ചെത്തും
ഈ നിമ്നോന്നതഭൂവില്‍
അവരുടെ നായികമാരുടെ കണ്ണുനീ-
രരുവികളൊഴുകുന്നതൊന്നുപോലെ

ഈറന്‍ നിമിഷങ്ങള്‍ ചിറകടിച്ചെത്തും
ഈയേകാന്തതയിങ്കല്‍
അവരുടെ നായികമാരുടെ മനസ്സില്‍
കവിതകള്‍ വിരിയുന്നതൊന്നുപോലെ
അവയുടെ ദുഃഖങ്ങള്‍ ഒന്നുപോലെ

�prapanjamundaya kaalam muthalea

prabañjamuṇḍāya kālaṁ mudale
premagathagaḽĕllāmŏnnubole

iruṭṭuṁ vĕḽiccavuṁ rathaṁ tĕḽiccĕttuṁ
ī nimnonnadabhūvil
avaruḍĕ nāyigamāruḍĕ kaṇṇunī-
raruvigaḽŏḻugunnadŏnnubolĕ

īṟan nimiṣaṅṅaḽ siṟagaḍiccĕttuṁ
īyegāndadayiṅgal
avaruḍĕ nāyigamāruḍĕ manassil
kavidagaḽ viriyunnadŏnnubolĕ
avayuḍĕ duḥkhaṅṅaḽ ŏnnubolĕ