Praanaveena tan

പ്രാണവീണ തന്‍
Year
Language

പ്രാണവീണതന്‍ ലോലതന്ത്രിയില്‍
ഗാനമായി വിടര്‍ന്നു നീ
രാജമല്ലികള്‍ താലമേന്തിയ
രാഗ ഹേമന്ത സന്ധ്യയില്‍

സാന്ധ്യതാരക സംഗമത്തിന്റെ
ശാശ്വത സ്മൃതിയാകവേ
വാനദര്‍പ്പണ വര്‍ണ്ണരാജികള്‍
യാമിനിയെപ്പുണരവേ

പ്രാണസിന്ധുവില്‍ പ്രേമലോലയാം
വേണിയായി ലയിച്ചു നീ
ഇന്ദ്രിയങ്ങളില്‍ ആത്മപൂജയാല്‍
ഇന്ദ്രജാലങ്ങള്‍ കാട്ടി നീ

മാമലകളില്‍ പൊന്‍പുലരിയില്‍ മഞ്ഞലയെന്ന പോലവേ
വാസരക്കുളിര്‍ തെന്നലില്‍ പൂവിന്‍
വാസനയെന്ന പോലവേ

നിദ്രയില്‍ സ്വപ്നമെന്ന പോലവേ
നിര്‍വൃതിയെന്ന പോലവേ
എന്നിലെ എന്നിലെന്റെ വേണുവില്‍
ഇന്നലിഞ്ഞു കഴിഞ്ഞു നീ

കല്‍പ്പനയില്‍ മഹാബലിപുര
ശില്‍പ്പഭംഗികള്‍ തീര്‍ത്തു നീ
ചിന്തതന്‍ മലര്‍ വല്ലികകളില്‍
മുന്തിരിക്കുല ചാര്‍ത്തി നീ

അത്തലിന്റെ കയങ്ങളില്‍ നിന്നും മുത്തു വാരുവാന്‍ പോരുമോ?
മന്ദഹാസ വസന്ത രേഖയായ് നന്ദിനി രാഗ നന്ദിനി

praanaveenathan lola thanthriyil gaanamaayi vidarnnu nee

prāṇavīṇadan loladandriyil
gānamāyi viḍarnnu nī
rājamalligaḽ tālamendiya
rāga hemanda sandhyayil

sāndhyadāraga saṁgamattinṟĕ
śāśvada smṛtiyāgave
vānadarppaṇa varṇṇarājigaḽ
yāminiyĕppuṇarave

prāṇasindhuvil premalolayāṁ
veṇiyāyi layiccu nī
indriyaṅṅaḽil ātmabūjayāl
indrajālaṅṅaḽ kāṭṭi nī

māmalagaḽil pŏnpulariyil maññalayĕnna polave
vāsarakkuḽir tĕnnalil pūvin
vāsanayĕnna polave

nidrayil svapnamĕnna polave
nirvṛtiyĕnna polave
ĕnnilĕ ĕnnilĕnṟĕ veṇuvil
innaliññu kaḻiññu nī

kalppanayil mahābalibura
śilppabhaṁgigaḽ tīrttu nī
sindadan malar valligagaḽil
mundirikkula sārtti nī

attalinṟĕ kayaṅṅaḽil ninnuṁ muttu vāruvān porumo?
mandahāsa vasanda rekhayāy nandini rāga nandini

praanaveenathan lola thanthriyil gaanamaayi vidarnnu nee