Poovaalankili poovaalankili

പൂവാലന്‍കിളി പൂവാലന്‍കിളി
Year
Language

പൂവാലൻ കിളീ പൂവാലൻ കിളീ
പൂവ് നുള്ളാൻ പോരണോ
പുന്ന പൂത്ത കടവിലേക്കെൻ
തോണീയേറി പോരണോ

പൂവാലൻ കിളീ പൂഹോയ്
പൂഹോയ് ഹോയ്

ചീനവലക്കമ്പികളിൽ
ചിറകുണക്കും മൈനേ
മൈനേ മൈനേ മൈനേ
അക്കരത്തൊപ്പിലു പണ്ടു ഞാൻ നട്ടൊരു
ചക്കരമാന്തയ്യ് പൂത്തല്ലോ
പൂ...ത്ത...ല്ലോ (പൂവാലൻ...)

പൂവരശിൻ കാടുകളിൽ
ഊഞ്ഞാലാടും തത്തേ
തത്തേ തത്തേ തത്തേ
അക്കരെയക്കരെ മാരനൊരുക്കിയ
മാന്തളിർ മഞ്ചലു കാണണ്ടേ
കാ...ണ...ണ്ടേ.. (പൂവാലൻ...)

പൂവിശറി വീശി
നൃത്തമാടും തുമ്പീ
തുമ്പീ തുമ്പീ തുമ്പീ
ചന്ദനമുല്ലകൾ മാരനു തുന്നിയ
കിന്നരിക്കുപ്പായം കാണണ്ടേ (പൂവാലൻ...)

pūvālan kiḽī pūvālan kiḽī
pūv nuḽḽān poraṇo
punna pūtta kaḍavilekkĕn
toṇīyeṟi poraṇo

pūvālan kiḽī pūhoy
pūhoy hoy

sīnavalakkambigaḽil
siṟaguṇakkuṁ maine
maine maine maine
akkarattŏppilu paṇḍu ñān naṭṭŏru
sakkaramāndayy pūttallo
pū...tta...llo (pūvālan...)

pūvaraśin kāḍugaḽil
ūññālāḍuṁ tatte
tatte tatte tatte
akkarĕyakkarĕ māranŏrukkiya
māndaḽir mañjalu kāṇaṇḍe
kā...ṇa...ṇḍe.. (pūvālan...)

pūviśaṟi vīśi
nṛttamāḍuṁ tumbī
tumbī tumbī tumbī
sandanamullagaḽ māranu tunniya
kinnarikkuppāyaṁ kāṇaṇḍe (pūvālan...)