മരമായ മരമൊക്കെത്തളിരിട്ടു പൂവിട്ടു
മലയാളം പൊന്നോണപ്പൂവിട്ടു
വെള്ളാമ്പല്‍ പൊയ്കയിലും വെള്ളാരം കുന്നിലും
അല്ലിപ്പൂന്തുമ്പികള്‍ വട്ടമിട്ടു
ഒന്നാകും കുന്നിന്മേല് അമ്പലക്കുന്നിന്മേല്‍
ഒന്നല്ല പത്തല്ല പൊന്നിലഞ്ഞി
ആ പൂ ഈ പൂ ആയിരം പൂചൂടി
ആടണം പാടണം തോഴിമാരേ
നൃത്തമാടണം പാടണം തോഴിമാരേ
പന്തലലങ്കാരം പോരാഞ്ഞിട്ടോ
ചന്ദനത്താമ്പാളം കിട്ടാഞ്ഞിട്ടോ
എന്തെന്റെ തുമ്പീ തുള്ളാത്തൂ നീ
എന്തെന്റെ തുമ്പീ തുള്ളാത്തൂ
പൊന്നോണക്കോടിയുടുത്തും കൊണ്ടേ തങ്ക
ക്കിങ്ങിണിയരമണി ചാര്‍ത്തിക്കൊണ്ടേ
മംഗല്യത്തട്ടവുമായ് മാവേലിപ്പാട്ടുമായ്
മലയാളിപ്പെണ്ണേയൊരുങ്ങൊരുങ്ങൂ