തങ്കക്കുടമേ.. പൊന്നുംകുടമേ.. താറാവ് സാറാമ്മേ
കലവറയില്‍ കാലുംപിണച്ച് തളർന്നിരുന്നാലോ
സാറാമ്മേ..
എന്തോ
ഇങ്ങനെ തളർന്നിരുന്നാലോ
എഴുന്നേറ്റാൽ അടിവയറ്റില്‍ ഉരുണ്ടു കയറ്റം
എന്ത്..
എഴുന്നേറ്റാൽ അടിവയറ്റില്‍ ഉരുണ്ടു കയറ്റം
ഉരുണ്ടു കയറ്റം ഉരുണ്ടു കയറ്റം
ഉമ്മച്ചാ
വയറ്റിനു ഉരുണ്ടുകയറ്റം
ആഹഹഹഹാ.. അവക്ക് വാഴാ
ഒലത്തെറച്ചി കുത്തിവിളമ്പ് നീ
മലച്ചു നിൽക്കാതെ പൂവാ
കയറുപൊട്ടിച്ചോടി വരുന്നേ
കറ്റാനം ചന്തേലെ കാള
അയ്യോ അയ്യോ അയ്യയ്യോ
ആടു പെരളൻ ഓടിവരുന്നേ
തൂപ്പൊടിച്ചു കൊടുക്ക്
താറാവ് ദേ ചാടി വരുന്നു
കേറിപ്പിടിച്ചോ ഉമ്മച്ചാ
പിടിച്ചോ.. വിടല്ലേ.. ഉമ്മച്ചാ..
കോഴിച്ചാറിൽ മുട്ടവിരിഞ്ഞു മൂടിക്കളയെടീ സാറാമ്മേ..
എന്തോന്നാ...
കോഴിച്ചാറിൽ മുട്ടവിരിഞ്ഞു മൂടിക്കളയെടീ സാറാമ്മേ
നാരങ്ങായും കാച്ചിയമോരും മീൻപറ്റിച്ചതും ബാക്കി
എന്ത്..
നാരങ്ങായും കാച്ചിയമോരും മീൻപറ്റിച്ചതും ബാക്കി
സന്തോഷം
അതെങ്കിലത് ഇങ്ങെടുത്തോ...
ഹാ ഹ ഹ ഹ ഹ ഹാ