കുളിരോടു കുളിരെടി കുറുമ്പുകാരി
കൂനി വിറയ്ക്കാതെ കാറ്റില്‍ പറക്കാതെ
ഇടിമിന്നലില്‍ നീയെന്നരികത്തു വാ
നീയീ കുടക്കീഴില് വാ (കുളിരോടു)
നാലഞ്ചു മുത്തുകളിതള്തുമ്പില്
വീഴുമ്പോള്‍.....
നാണിച്ചു കൂമ്പുന്നു പൂമൊട്ടുകള്‍
കാലവര്‍ഷത്തിന്റെ സംഗീത മേളത്തില്‍
കാല്‍ത്തള കെട്ടുന്നു താഴവരകള്‍
രാഗങ്ങള്‍ മൂളുന്നു മുളങ്കാടുകള്‍
മുളങ്കാടുകള്‍ (കുളിരോടു കുളിരെടി)
താമരപ്പൂമൊട്ടായ്
നീ കൂമ്പി നില്ക്കുമെന്
മാനസപ്പൊയ്ക പൊന്നറയില്‍
രാഗ വര്‍ഷത്തിന്റെ നൂപുരശോഭകള്
ചാഞ്ചാടി തുള്ളുന്നു മോഹങ്ങളായ്
കാറ്റല പാടുന്നു
കല്പ്പനയാല് കല്പ്പനയാല്
(കുളിരോടു കുളിരെടി)