Title (Indic)ഒരേ യാത്ര WorkPonnu Chami Year1993 LanguageMalayalam Credits Role Artist Music Mohan Sithara Performer MG Sreekumar Writer ONV Kurup LyricsMalayalamഒരേ യാത്ര! ഒരേ യാത്ര ഇതെങ്ങോ ജീവിതത്തിന് പാത നീളുന്നു ഒടുങ്ങാതീ തുടര്‍യാത്ര തളര്ന്നൂ കാളയും നീയും (ഒരേ യാത്ര) പറന്നേപോയ് പകല്‍ക്കിളികള്‍ പലേകുറി പോയ്മറഞ്ഞല്ലോ ഇരുള്ക്കിളിയും ചിലച്ചിതിലെ പറന്നകലെ മറഞ്ഞല്ലോ പലര്ക്കായ് നീ ഉറക്കൊഴിയെ മറന്നുപോയ് ഒരു കിനാവുകാണാനും നിനക്കായ് ഒന്നുമില്ലൊന്നും! (ഒരേ യാത്ര) വഴിത്താര ഇരുള് നിറയെ മിഴിക്കുരുവീ പകയ്ക്കാതെ മണിക്കാള കഴുത്തിലെഴും കയര്മണികള് ചിരിക്കുന്നു നിറുത്താതീ പെരുംവഴിയെ തുടര്‍ക്കഥയായ് അലഞ്ഞിടുന്നു നീ കഥക്കിന്നന്ത്യമില്ലെന്നോ? (ഒരേ യാത്ര) Englishŏre yātra! ŏre yātra idĕṅṅo jīvidattin pāda nīḽunnu ŏḍuṅṅādī tuḍaryātra taḽarnnū kāḽayuṁ nīyuṁ (ŏre yātra) paṟanneboy pagalkkiḽigaḽ paleguṟi poymaṟaññallo iruḽkkiḽiyuṁ silaccidilĕ paṟannagalĕ maṟaññallo palarkkāy nī uṟakkŏḻiyĕ maṟannuboy ŏru kināvugāṇānuṁ ninakkāy ŏnnumillŏnnuṁ! (ŏre yātra) vaḻittāra iruḽ niṟayĕ miḻikkuruvī pagaykkādĕ maṇikkāḽa kaḻuttilĕḻuṁ kayarmaṇigaḽ sirikkunnu niṟuttādī pĕruṁvaḻiyĕ tuḍarkkathayāy alaññiḍunnu nī kathakkinnandyamillĕnno? (ŏre yātra)