ആ...ആആആ...ആ....
ദൂരേ.....നീറുന്നൊരോര്‍മ്മയായ് നീ അലയുന്നു...
നോവും മനസ്സുമായ് നിന് വഴിത്താരകള്‍ ഇതാ തിരയുന്നു...
ഞാന്‍ തിരയുന്നു.....
കത്തിയെരിഞ്ഞൊരു ചിറകില്‍ മൂടാന്‍ തൂവല്‍ തേടുകയാണൊരു കുരുവി
സുന്ദരനിമിഷത്തെന്നലിലലിയാന് നിത്യമനോഹരതീരത്തണയാന്
താമസമരുതേ അരികില്‍ വരുവാന്‍....വരൂ നീ കുളിരായ്
ചാരില്‍ പ്രിയനേ.....
ദൂരേ.....നീറുന്നൊരോര്‍മ്മയായ് നീ അലയുന്നു....
നൊന്തുപിടഞ്ഞൊരു പൂവിന് ഹൃദയം പുതിയ പ്രഭാത കതിരുകള്‍ തേടി
ആടുകയാണെന് മനസ്സൊരു മയിലായ് നാഥാ നിന് പരിലാളനമേല്ക്കാന്
ഇനിയും മിഴികള്‍ തേടുവതാരേ....വരൂ നീ കുളിരായ്
ചാരില്‍ പ്രിയനേ.....
ദൂരേ.....നീറുന്നൊരോര്‍മ്മയായ് നീ അലയുന്നു....