അമ്മയെന്ന വാക്കുകൊണ്ടു പൂജ ചെയ്തിടാം
അമ്മയെന്ന വീണകൊണ്ടു പാട്ടു മീട്ടിടാം
നെഞ്ചിലെ പാലമൃതേകി വേനലില്‍ തണലായി
എന്റെയീ ജന്മം നിന്നു പൊള്ളും മരുയാത്രയില്‍
(അമ്മയെന്ന വാക്കുകൊണ്ടു)
ആദ്യം നീ ഹരിശ്രീയായി നാവ്ത്തുമ്പില്
അറിവായ് നീ അകമിഴിയില്‍
പിന്നെ നീ സ്വരമഴയായ്യിടനെഞ്ചില്
സംഗീതം മുറജപമായി
കാറ്റില്‍ കെടാതെ കൈത്തിരിനാളമായി
കാവല്‍ ഇരുന്നെന്റെ കാല്ക്കല് തലോടി
മായാത്ത കണ്ണീരില്‍ മറ്റാരും കാണാതം
ചുണ്ടില്‍ പകരും കടലാണു നീ
(അമ്മയെന്ന വാക്കുകൊണ്ടു)
എന്നും ഞാന്‍ ഉണരുമ്പോള്‍ നിന് രൂപം
പൂവിതളായി തെളിയണമേ
എന്നും ഞാന്‍ പാടുമ്പോള്‍ നിന് നാമം
കീര്‍ത്തനമായി തോന്നണമേ
അറിയാതെ ഞാന്‍ ചെയ്തോരപരാധമെല്ലാം
അലിവോടെ തീര്‍ത്തെന്നെ പുണരേണമേ
നീ തന്ന നേരിന്റെ തീരാത്ത മൗനത്തില്‍
തനിയെ ഒഴുകും പുഴയാണ് ഞാന്‍
(അമ്മയെന്ന വാക്കുകൊണ്ടു)