പി പി പീ പി പി പീ
നാഗസ്വരം കേട്ടോ മംഗള മേളം
മായത്തുടി കേട്ടോ നന്തുണി താളം
കുളിക്കാ കുളത്തില്‍ കുളിച്ചു വാ
കുളിരാ കുളിരില്‍ തുടിച്ചു വാ
കുടപ്പൂ കടുക്കന്‍ എടുത്തു താ
മുടിപ്പൂ മെടയാന്‍ കുറുമ്പ് താ
മഞ്ഞു മാസം പൊന്നു മൂടും കല്യാണ പെണ്ണിന് പാട്ടില്‍
( നാഗസ്വരം )
മടിച്ചി കിളി മൈനാവേ ... തുടിച്ചു തുള്ളി ചാടാതെ
മനസ്സൊരാള് മയക്കുമീ മാമാങ്കമായല്ലോ
കൊതിച്ചി പുഴ കാണാതെ മെതിച്ച കറ്റ കൊണ്ടോണം
കനവൊരാള് കവരുമീ കൈനീട്ടമാണല്ലോ
കുണുക്കിട്ട പൂങ്കോഴീ കൂവാതെടീ പൊന്നെ
കുറുക്കന്റെ കൂട്ടില്‍ പോവാതെടീ നീ
കൂവരം കൂവും കുറുമൊഴി അല്ലെ
കുണുങ്ങി കൊഞ്ചാതെ കറങ്ങി വാ....
( നാഗസ്വരം )
കറുമ്പി പശുവാകാതെ കറുക പുല്ലു തിന്നാതെ
കുഴലുമായ് വരുമോരീ കണ്ണന്റെ കിന്നാരെ
കുടമെടുത്ത് കുഴയാതെ വെടിപടക്കം ആവാതെ
ചിലമ്പുമായ് ചിലമ്പുമെന്‍ ചിങ്കാരമാവാതെ
മഴക്കാറു തീണ്ടും മയില്‍ കോലമാണേ
വഴിക്കാല തേടും തണല്‍ തീരമാണേ
മാമരം കോച്ചും മകര നിലാവേ മനസ് കാണാതെ മടങ്ങി വാ
( നാഗസ്വരം )