നിന്നെ നിഴലായ് താരാട്ട് മൂളും
അമ്മ തന് മൃദു ലാളനം
അഴകിന് ഇതളായ് നിന് നെഞ്ചില്‍ ഉണരും
തരളമാം ഒരു സ്പന്ദനം
പോയ ബാല്യവും പൊന്‍ കിനാക്കളും
എന്‍ കണ്മണി നിറം തരും അനു നിമിഷം
തേനൂറും മധുര സ്മൃതിയില്‍ അലിയൂ നീ
നിന്നെ നിഴലായ് താരാട്ട് മൂളും
അമ്മ തന് മൃദു ലാളനം
നിറഞ്ഞൊരാ പുല് തൊടിയില്‍
വിരിഞ്ഞു നിന് കൊഞ്ചലുകൾ
കണ്ണാരം പൊത്തി പൊത്തി
കാശിത്തുമ്പ പൂവും നുള്ളി
കൊഴിഞ്ഞു പോയ ദിനവും
കളിയും ചിരിയും നിന് കുസൃതികളും
നിനവില്‍ ഉണരുകയായ്
നിന്നെ നിഴലായ് താരാട്ട് മൂളും
അമ്മ തന് മൃദു ലാളനം
ഇണങ്ങിയും പിണങ്ങിയും
പറഞ്ഞു നീ പരിഭവങ്ങള്‍
കണ്ണെത്താ ദൂരത്തെന്നെ കാത്തിരിക്കും നിന് മനം
കനവിലെഴുതും പുണ്യം
എന്‍ സാന്ത്വനവും എന്‍ സ്വരലയവും
എന്‍ പ്രാര്‍ഥനയും നീ
നിന്നെ നിഴലായ് താരാട്ട് മൂളും
അമ്മ തന് മൃദു ലാളനം
പോയ ബാല്യവും പൊന്‍ കിനാക്കളും
എന്‍ കണ്മണി നിറം തരും അനു നിമിഷം
തേനൂറും മധുര സ്മൃതിയില്‍ അലിയൂ നീ
നിന്നെ നിഴലായ് താരാട്ട് മൂളും
അമ്മ തന് മൃദു ലാളനം