വെണ്ണിലാവിന്‍ ചില്ലുകൂട്ടില്‍ സ്വര്‍ണ്ണമാനായ് തുള്ളിയോടി
മനസ്സിന്റെ മണിക്കുടമുടയ്ക്കുന്നതാരോ....
കനവിന്റെ കണിച്ചെപ്പു തുറക്കുന്നതാരോ...ഹേ..ഹേ..ഹേ...
വസന്തം മായാറായ്...മരന്ദം ചോരാറായ്
തണുപ്പിന് താരാട്ടില്‍ തുടിക്കും പൂമൈനേ....
(വെണ്ണിലാവിന്‍ ചില്ലുകൂട്ടില്‍....)
ചിങ്കാരപ്പൂന്തേരില് പാഞ്ഞണഞ്ഞിടും
മന്ദാരപ്പൂങ്കാറ്റിൻ പൂരമേളമായ് (ചിങ്കാരപ്പൂന്തേരില്..)
ഹോ....മഴവില്‍ക്കിളി തുന്നിയ തൂവലാല്‍
പനിനീര്ക്കുളിര് വീശിയ വേളയില്‍ (മഴവില്‍ക്കിളി...)
നിന് മെയ്യില്‍ മേയുന്നതേതോ
പുളകംപെയ്യും മോഹം വെൺപിറാവായ്....
(വെണ്ണിലാവിന്‍ ചില്ലുകൂട്ടില്‍....)
ആകാശപ്പൂപ്പന്തല് പൂത്തൊരുങ്ങിയോ
ആലോലത്തേൻ താരം പൊന്നുരുക്കിയോ..(ആകാശപ്പൂപ്പന്തല്...)
ഓ...തെളിമിന്നലില്‍ മിന്നിയ മേഘമോ
മനമിന്നൊരു മായിക ഹംസമോ..(തെളിമിന്നലില്‍....)
നിന് കണ്ണില്‍ കാണും കിനാവില്
വിരിയുന്നേതോ പാട്ടായ് ഞാന്‍ നില്‍ക്കെ....
(വെണ്ണിലാവിന്‍ ചില്ലുകൂട്ടില്‍....)