മഞ്ഞുവീണു നനഞ്ഞ കുഞ്ഞുപൂവുപോലെന്
കവിള് തുടുക്കും......
മൌനരാഗമണിഞ്ഞ ചുണ്ടു കൊണ്ടു നീയെന്‍
ചുണ്ടില്‍ തൊടുമ്പോള്‍
എന്‍ കാതിനുള്ളിലൊരാര്ദ്രഗീതമായ്
പൊഴിയുന്ന സ്വരമഴയായ്
എന്‍ നെഞ്ചിനുള്ളിലെ നേര്‍ത്ത തന്ത്രിയില്‍ പടരുന്ന
ശ്രുതി സുഖമായ്.........
ഹോ...ഹോ...ഹോ.....
മഞ്ഞുവീണു നനഞ്ഞ കുഞ്ഞുപൂവുപോലെന്
കവിള് തുടുക്കും......
രാത്രിദീപരാജിയായ് പൂ മൂടും ശിശിരം
രാഗഭാവസാന്ദ്രമാമെന്നുള്ളില് തെളിഞ്ഞു
നീയെന്‍ മാറില്‍ ചേര്‍ക്കും മുത്തങ്ങള്‍ മുഴുവന്‍
മിന്നും മുത്തായ് മാറും പ്രിയനേ....(നീയെന്‍....)
ആ...ആ....ആ.......
മൌനരാഗമണിഞ്ഞ ചുണ്ടുകൊണ്ടു നീയെന്‍
ചുണ്ടില്‍ തൊടുമ്പോള്‍
എന്‍ കാതിനുള്ളിലൊരാര്ദ്രഗീതമായ്
പൊഴിയുന്ന സ്വരമഴയായ്....
ഹോ...ഹോ...ഹോ.....
മഞ്ഞുവീണു നനഞ്ഞ കുഞ്ഞുപൂവുപോലെന്
കവിള് തുടുക്കും......
വര്‍ണ്ണരേണു വീണലിഞ്ഞു ചേരും കരളില്‍
നിന്റെ പ്രേമമേതു കുഞ്ഞുതൂവല്‍ പൊതിഞ്ഞു
നീയെന്‍ കണ്ണിൽക്കാണും സ്വപ്നങ്ങള്‍ മുഴുവന്‍
സ്നേഹപ്പൂവായ് മാറും പതിയെ.....(നീയെന്‍....)
ആ...ആ...ആ........
മഞ്ഞുവീണു നനഞ്ഞ കുഞ്ഞുപൂവുപോലെന്
കവിള് തുടുക്കും......
എന്‍ നെഞ്ചിനുള്ളിലെ നേര്‍ത്ത തന്ത്രിയില്‍ പടരുന്ന
ശ്രുതി സുഖമായ്....ഹോ....ഹോ....ഹോ...
മഞ്ഞുവീണു നനഞ്ഞ കുഞ്ഞുപൂവുപോലെന്
കവിള് തുടുക്കും......