അത്തം പത്തിനു പൊന്നോണം
പുത്തരി കൊയ്തൊരു കല്യാണം
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം
ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം (അത്തം)
താമരമലരില്‍ തുള്ളും തുമ്പി
തംബുരു മീട്ടാന്‍ കമ്പിയിണക്കി
ഓടിയോടി വരുന്നൊരു ചോലകള്‍
ഓലക്കൈയ്യാല്‍ താളം കൊട്ടീ
താളം കൊട്ടീ (അത്തം)
കാനന മലരണി വല്ലിക്കുടിലുകള്‍
ഓണക്കളിക്കു കിങ്ങിണി കെട്ടി
സ്വര്‍ണ്ണവളകള്‍ അണിയും കൈയ്യാല്‍
പൊന്നശോകം മുദ്രകള്‍ കാട്ടീ
മുദ്രകള്‍ കാട്ടീ (അത്തം)
മഴവില്ലിന് ഊഞ്ഞാലാടും
മധുമാസ സന്ധ്യകള്‍ പോലെ
ആടാം പാടാം പെന്‍കൊടിമാരേ
ആഗതമായ് തിരുവോണം ആഹാ
ആഗതമായ് തിരുവോണം (അത്തം)