അകലെയകലെ അളകാപുരിയില്‍
അതിസുന്ദരി റാണിയൊരുത്തി
കൂട്ടിലിട്ടൊരരയന്നത്തെ പോറ്റിവളര്‍ത്തി
റാണീ പോറ്റിവളര്‍ത്തി
അകലെയകലെ അളകാപുരിയില്‍....
താമരത്തേന്‍ നല്കി തങ്കക്കൂട്ടിനുള്ളില്
പൂമരത്തണലില്‍ റാണി ഓമനയെപ്പോറ്റി
പൂവിരിയും കാലത്തില്‍ പൂവന് കിളി വന്നെത്തി
പാവംതന്നിണയുടെമുന്നില് തലതല്ലിവീണു
അകലെയകലെ അളകാപുരിയില്‍......
ശാപം ഏകീ ഹംസം കാമിനിയാളേ നോക്കി
പാപം ചെയ്ത പൈങ്കിളിയായി ജന്മമെടുത്തീടാന്
പൈങ്കിളിയായ് തീര്‍ന്നപ്പോള്‍ കൊക്കുമാത്രം മേലോട്ട്
കാണുന്നവര്‍ ചൊല്ലി കണ്ടോ വേഴാമ്പല്‍ പക്ഷീ
അകലെയകലെ അളകാപുരിയില്‍.....