ചന്ദ്രക്കലമാനത്ത് ചന്ദനനദി താഴത്ത്
നിന് കൂന്തല്‍ തഴുകിവരും പൂന്തെന്നല്‍ കുസൃതിയോ
തങ്കനിലാവിന്റെ തോളത്ത്
ഇന്നെന്റെയിണക്കിളിയക്കരേ
ഇടനെഞ്ചുപൊട്ടിഞാനിക്കരെ
അലതല്ലുമാറ്റിലെ അമ്പിളിയെന്നപോല്‍
ആത്മാവിലാമുഖം തെളിയുന്നൂ
എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ........
ചന്ദ്രക്കലമാനത്ത്.........
ഈക്കാട്ടു കടമ്പുകള്‍ പൂക്കുമ്പോള്‍
ഇലഞ്ഞികള്‍ പൂമാരിതൂകുമ്പോള്‍
ഒഴുകുന്നതെന്നലില്‍ പൂമണമെത്തുമ്പോള്‍
ഓര്‍മയില്‍ നിന് ഗന്ധം ഉണരുന്നു
എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ........
ചന്ദ്രക്കലമാനത്ത്.........