ഓടിപ്പോകും വസന്ത കാലമേ
നിന് മധുരം ചൂടി നില്ക്കും പുഷ്പവാടി ഞാന്‍
കാട്ടില്‍ വീണ കനകതാരമേ
നിന് വെളിച്ചം കണ്ടു വന്ന വാനമ്പാടി ഞാന്‍
നിന് ചിരി തന് മുത്തുതിര്‍ന്നുവോ (2)
സ്വര്‍ണ്ണ മല്ലി പൂവുകളായ് മിന്നി നില്ക്കുവാന്
നിന് മൊഴികള്‍ കേട്ടുണര്‍ന്നുവോ
കാട്ടരുവി നിന് സ്വരത്തില്‍ പാട്ട് പാടുവാന്‍
(ഓടിപ്പോകും)
നീ അരികില്‍ പൂത്തു നില്ക്കുകില് (2)
എന്‍ മനസ്സില്‍ നിര്‍വൃതി തന് ഗാനമഞ്ജരി
നിന്നുടലിന് ഗന്ധമേല്‍ക്കുകില്‍
എന്‍ കരളില്‍ മന്മഥന്റെ മദന ഭൈരവി
(ഓടിപ്പോകും)