പിച്ചളപ്പാൽക്കുടം കൊണ്ടു നടക്കും
വൃശ്ചിക പഞ്ചമി പെണ്ണേ
നിന്റെ ഗോകുലം ഞാൻ കണ്ടു
നിന്റെ കണ്ണനെ ഞാൻ കണ്ടു (പിച്ചള)
നീയാകും നാദത്തെ ചുംബിച്ചുണർത്തുവാൻ
നിന്നിലലിഞ്ഞു ചേരാൻ
കാണാത്ത തീരത്തു കസ്തൂരികാറ്റത്തു
കാത്തു നിൽക്കുന്നതു കണ്ടു
അവൻ കാത്തു നിൽക്കുന്നതു കണ്ടു
സ്വീകരിക്കൂ സ്വീകരിക്കൂ
സ്വപ്നങ്ങളാൽ നീ പൂജിക്കൂ
നീയാകും ഭാരത്തെ മാറത്തു ചാർത്താൻ
നിന്റെ വികാരമാകാൻ
കാടായ കാടൊക്കെ പൂക്കുന്ന നേരത്തു
കാത്തു നിൽക്കുന്നതു കണ്ടു അവൻ
കാത്തു നിൽക്കുന്നതു കണ്ടു
സ്വീകരിക്കൂ സ്വീകരിക്കൂ
സ്വപ്നങ്ങളാൽ നീ പൂജിക്കൂ