രാക്കിളിതന്‍ വഴിമറയും
നോവിന് പെരുമഴക്കാലം
കാത്തിരിപ്പിന് തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന് വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ് മഴക്കാലം..
ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകെ
പാതിവഴിയില്‍ കുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം..
നീലരാവിന്‍ താഴ്വര നീളേ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന് വാതില്‍പ്പടിയില്‍
കാല്‍പ്പെരുമാറ്റമുണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലിലേതൊരു സ്വപ്നം
ഈ മഴ തോരും പുല്‍ക്കതിരുകളില്‍
നീര്‍മണി വീണുതിളങ്ങും...