കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ
മണിമാരന്‍ വരുമെന്ന് ചൊല്ലിയില്ലേ..
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല
മധുമാസരാവിന്‍ വെണ്‍ചന്ദ്രനായ് ഞാന്‍
അരികത്ത് നിന്നിട്ടും കണ്ടില്ലേ.. നീ കണ്ടില്ലേ
പട്ടുതൂവാലയും വാസനത്തൈലവും
അവള്‍ക്കു നല്കാനായ് കരുതി ഞാന്‍
പട്ടുറുമാലു വേണ്ട അത്തറിന് മണം വേണ്ട
നെഞ്ചിലെ ചൂടുമാത്രം മതി ഇവള്‍ക്ക്
കടവത്തു തോണിയിറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടേ..
സങ്കല്പ്പജാലകം പാതി തുറന്നിനി
പാതിരാമയക്കം മറന്നിരിക്കാം
തലചായ്ക്കുവാനായ് നിനക്കെന്നുമെന്റെ
കരളിന്റെ മണിയറ തുറന്നുതരാം
ഇനിയെന്തു വേണം എനിയ്ക്കെന്തു വേണമെന്
ജീവന്റെ ജീവന് കൂടെയില്ലേ..