Pennu varunne

പെണ്ണു വരുന്നേ
Work
Year
Language

പെണ്ണു വരുന്നേ പെണ്ണു വരുന്നേ
മയിലാടും കുന്നിലു മഞ്ചാടിമരത്തില്
മഴവില്ലും കൊത്തിക്കൊണ്ടൊരു
തത്തമ്മപ്പെണ്ണു വരുന്നേ
പെണ്ണു വരുന്നേ പെണ്ണു വരുന്നേ

പച്ചപ്പുടവ നീർത്ത് പാദം ഞൊറിഞ്ഞുടത്ത്
പട്ടുറുമാലെടുത്ത് വട്ടക്കഴുത്തിലിട്ട്
പുള്ളി റവുക്കയിട്ടു പൂച്ചാന്തു പൊട്ടു തൊട്ട്
പൂമെത്ത കൂടു വിട്ട്ഭൂമിക്ക് വട്ടമിട്ട്
പെണ്ണു വരുന്നേ പെണ്ണു വരുന്നേ..
പെണ്ണു വരുന്നേ പെണ്ണു വരുന്നേ.

നീലമഷി കുഴച്ച് നീണ്ടമിഴി വരച്ചു
മൈലാഞ്ചിച്ചാറൊഴിച്ച് മെയ്യിലഴക് തേച്ച്
പൂക്കൈത പൂവിറുത്ത് ചൂടി മുടിക്കകത്ത്
പുന്നെല്ലിൻ കതിരു കോർത്തു കാതിലിണക്കി ഞാത്ത്
പെണ്ണു വരുന്നേ പെണ്ണു വരുന്നേ.

തുമ്പച്ചെറുമികൾക്ക് തൂവെള്ള മുണ്ടു നെയ്തു
പുഞ്ച പുലയികൾക്ക് പൂത്താലി മാല ചെയ്ത്
വെള്ളാരം കുന്നിലേറി വെള്ളിനിലാവു കൊയ്ത്
പുല്ലാങ്കുഴലിലൂടെ പൂന്തേനിൻ മാരി കൊയ്ത്
(പെണ്ണു വരുന്നേ പെണ്ണു വരുന്നേ....)

pĕṇṇu varunne pĕṇṇu varunne
mayilāḍuṁ kunnilu mañjāḍimarattil
maḻavilluṁ kŏttikkŏṇḍŏru
tattammappĕṇṇu varunne
pĕṇṇu varunne pĕṇṇu varunne

paccappuḍava nīrtt pādaṁ ñŏṟiññuḍatt
paṭṭuṟumālĕḍutt vaṭṭakkaḻuttiliṭṭ
puḽḽi ṟavukkayiṭṭu pūccāndu pŏṭṭu tŏṭṭ
pūmĕtta kūḍu viṭṭbhūmikk vaṭṭamiṭṭ
pĕṇṇu varunne pĕṇṇu varunne..
pĕṇṇu varunne pĕṇṇu varunne.

nīlamaṣi kuḻacc nīṇḍamiḻi varaccu
mailāñjiccāṟŏḻicc mĕyyilaḻak tecc
pūkkaida pūviṟutt sūḍi muḍikkagatt
punnĕllin kadiru korttu kādiliṇakki ñātt
pĕṇṇu varunne pĕṇṇu varunne.

tumbaccĕṟumigaḽkk tūvĕḽḽa muṇḍu nĕydu
puñja pulayigaḽkk pūttāli māla sĕyt
vĕḽḽāraṁ kunnileṟi vĕḽḽinilāvu kŏyt
pullāṅguḻalilūḍĕ pūndenin māri kŏyt
(pĕṇṇu varunne pĕṇṇu varunne....)