കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ
മാധവാ മനോഹരാ വാസുദേവാ....
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ....
തീതിന്നും ഹൃദയത്തിന്നഴല്നീക്കാനെഴുന്നെള്ളും
താര്മാതിന്നകക്കാമ്പേ ഗോകുലപാലാ
കരള്പൊട്ടിക്കരയുമ്പോള് ഇരുളിന് ഞാനുഴലുമ്പോള്‍
കരകേറ്റിത്തരേണമേ മഞ്ജുളശീലാ
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ...........
കാലത്തിന് കനലില്‍ ഈ വനമുല്ല കരിയുന്നു
കാരുണ്യക്കടലേ നീ കനിയേണമേ
ആശിക്കാനഴല് മാത്രം ജീവിക്കാനിരുള് മാത്രം
ഗോവിന്ദ ഭവാനാണെന് ജീവിതസ്പന്ദം
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ.......