ചൊട്ട മുതല്‍ ചുടല വരെ
ചുമടും താങ്ങി
ദുഖത്തിന്‍ തണ്ണീര്‍ പന്തലില്‍
നില്‍ക്കുന്നവരെ...
ഈ രാത്രിയിരുണ്ടുവെളുത്തൂ
കിഴക്കുണരുമ്പോള്‍
ഈ നാട്ടിയ കഴുകുമരങ്ങള്‍
കാണും നിങ്ങള്‍...
കാണും നിങ്ങള്‍
(ചൊട്ട)
കാലന്‍ കോഴികള്‍ കൂവി
കഴുകന്‍ ചുറ്റി നടന്നൂ
അറബിക്കടലല ഞെട്ടിയുണർന്നു
ഗിരികൂടങ്ങള്‍ ഞടുങ്ങി
തുടിച്ചു തൂക്കുമരക്കയര്‍ നിന്നു
മരണം കയറിയിറങ്ങി
മരണം കയറിയിറങ്ങീ...
(ചൊട്ട)
പിറന്ന നാടിനുവേണ്ടി
പൊരുതി മരിച്ചവരിവിടെ
സ്വന്തം ചോരയിലെഴുതിയ ജീവിത-
മന്ത്രം കേൾക്കൂ നിങ്ങള്‍
സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണീ
ജന്മഭൂമീ...
(ചൊട്ട)