ചിറകറ്റു വീണൊരു കൊച്ചുതുമ്പീ
വയനാടന്‍ കാട്ടിലെ കൊച്ചുതുമ്പീ
ഇവിടെപ്പിരിഞ്ഞാലും പ്രാണന് പൊഴിഞ്ഞാലും
ഇനിയുമൊരിക്കല്‍ നാമൊന്നു ചേരും
കാറ്റത്തുവെച്ച വിളക്കുപോലെ
കാലത്തുദിച്ച നിലാവുപോലെ
ജയിലഴിക്കുള്ളിലെന്‍ ജീവന്റെ ജീവനെ
കണികാണും നേരം കരഞ്ഞുപോകും
കരയല്ലേ പിടയല്ലേ കൊച്ചുതുമ്പീ
കണ്ണുനീര്‍ക്കാട്ടിലെ കൊച്ചുതുമ്പീ
ഇണപിരിയാതെ നാമൊന്നിച്ചു വാഴുവാന്‍
ഇണപിരിയാതെ നാം ഒരുമിച്ചു വാഴുവാന്‍
ഇനിയത്തെ ജന്മത്തില് ഒന്നുചേരും
ജാതകം നോക്കാതെ ജാതിയും നോക്കാതെ
ജീവിതസ്വപ്നങ്ങള്‍ ഒന്നുചേര്‍ന്നു
ചിതയിലടിഞ്ഞാലും ചാരമായ് തീര്‍ന്നാലും
ഹൃദയബന്ധങ്ങള്‍ നശിക്കുകില്ലാ
കാറ്റത്തുവെച്ച വിളക്കുപോലെ
കാലത്തുദിച്ച നിലാവുപോലെ
ജയിലഴിക്കുള്ളിലെന്‍ ജീവന്റെ ജീവനെ
കണികാണും നേരം കരഞ്ഞുപോകും