ദൈവം ഞങ്ങള്ക്കെന്തിനുനല്കി
വായും വയറും മാളോരേ?
പെരുവഴിയല്ലാതൊരുവഴിയില്ലാ
എരിവയര്‍ പോറ്റാന്‍ മാളോരേ
പട്ടിണിയില്ലേലില്ലേല് നാട്ടിലെന്നുമെന്നും പൊന്നോണം
വീട്ടിലെന്നും കല്യാണം
ബീഡിക്കുറ്റിയെപ്പോലെ നീറിനീറിത്തീര്ന്നിടുന്നു നാം
നീറിത്തീര്ന്നിടുന്നു നാം
ആയിരം ബീഡി ഞാന്‍ തെറുത്തെന്നാര്ത്തു ചൊല്ലീടാം
കൂലികയ്യിലെടുത്താല് റേഷനരിക്കു വായ്പതേടീടും
വരുമാനമുള്ളവന്റെ നിലവാരമാണിതെങ്കില്
ഒരുകൊച്ചു കുഞ്ഞിനെന്തു കഴിയും ചേട്ടാ?
കാവടിയെടുത്തു ചിന്തുപാടി വയര്‍
പോറ്റുവാനായ് നോറ്റുതുന്നം പാടിയാടി
ഈശ്വരന്റെ പേരും ചൊല്ലിമേലാല് പര
ചൂഷണം ചെയ്യാനെനിക്കറിയാന് മേല
കുഞ്ഞുമക്കളൂള്ളവരെ കണ്ണില്‍ മിഴിയുള്ളവരെ
കുഞ്ഞിതിനെ കണ്ടാല്‍ ദയവില്ലാതെ വരുമോ?
വിമ്മിവിമ്മിക്കരഞ്ഞീടും കുഞ്ഞിനുമ്മ നല്കിയാലും
സമ്മതിക്കില്ലവന്‍ നിങ്ങള്‍ അമ്മിഞ്ഞ കൊടുത്തിടാതെ
അമ്മേ കണ്ടില്ലയോ ഞാനും കുഞ്ഞല്ലയോ
കല്ലുപോലും അലിഞ്ഞീടും കുഞ്ഞിമക്കടെ കണ്ണുനീരില്‍
അമ്മേ കണ്ടില്ലയോ.......
പള്ളയടിച്ചു പാട്ടുപാടിയാല് പൈസതരാനൊറ്റാളില്ല
പിക്കാസെത്തുവാനടുത്തവന്റെ പള്ളയടിച്ചാല് കേസില്ല
ജോലിയെടുക്കാന്‍ ചെന്നാലെനിക്കു ജോലിതരാനൊറ്റാളില്ല
ജോലിതരാനൊറ്റാളില്ല.....
കോട്ടതകര്ത്തന്നു രാവണന്റെ ഇന്നു
പാട്ടചുമക്കുന്നു കുറവന്റെ പിച്ച
പ്പാട്ടചുമക്കുന്നു കുറവന്റെ
ചാട്ടയടി കേട്ടു ചാടിടുന്നൂ വയര്‍
പോറ്റുവാനല്ലയോ പൊന്നുരാമാ
ചാടുരാമാ സലാം പോടു രാമാ
ചാടുരാമാ സലാം പോടു രാമാ