അമ്പിളിമാമാ അമ്പിളിമാമാ
കുമ്പിളിലെന്താണ്?
അമ്പിളിമാമാ അമ്പിളിമാമാ
കുമ്പിളിലെന്താണ്?
കൊമ്പനാനയേറിവരും അമ്പിളിമാമാ
പൊന്നമ്പിളിമാമാ
പമ്പരംതിരിച്ചുവരും അമ്പിളിമാമാ
പൊന്നമ്പിളിമാമാ
അമ്പിളിമാമാ പൊന്നമ്പിളിമാമാ
അമ്പലത്തില്‍ ചാര്‍ത്തിടുവാന്‍ മാലതരാമോ?
പൂമാലതരാമോ?
അമ്പലപ്പിറാവിനൊരു കൂടുതരാമോ?
കൊച്ചുകൂടുതരാമോ?
അമ്പിളിമാമാ അമ്പിളിമാമാ
കുമ്പിളിലെന്താണ്?
വിണ്ടലത്തില്‍ കേളിയെടാന്
അമ്പിളിമാമാ പൊന്നമ്പിളിമാമാ
കൊണ്ടലിന്മേലേറിവന്നാല് കൊണ്ടുപോകാമോ
നീ കൊണ്ടുപോകാമോ?
അമ്പിളിമാമാ അമ്പിളിമാമാ
അമ്പിളിമാമാ അമ്പിളിമാമാ
കുമ്പിളിലെന്താണ്?