പട്ടും വളയും പാദസ്വരവും
പെണ്ണിനു പന്തലിലാഭരണം
പെണ്ണിനു പന്തലിലാഭരന
മന്ദസ്മിതവും മധുരാധരവും
മധുവിധുരാത്രിയിലാഭരണം
പ്രേമസരസ്സില്‍ തൊഴുതുവിടര്‍ന്നൊരു
താമരയല്ലോ നീ ജലദേവതയല്ലോ നീ
പൂത്തുപൊഴിഞ്ഞ ദിവാസ്വപ്നങ്ങള്‍
പുല്‍കിവിടര്‍ത്തും ഞാന്‍
എന്നഭിലാഷത്തിന്‍ നഖചിത്രങ്ങള്‍
കവിളില്‍ ചാര്‍ത്താം ഞാന്‍
പൂങ്കവിളില്‍ ചാര്‍ത്താം ഞാന്‍
ഒമര്‍ഖയ്യാമിന്‍ കവിതയുണര്‍ത്തിയ
കാമിനിയല്ലോ നീ പ്രിയ കാമുകിയല്ലോ നീ
നിന്റെയൊഴിഞ്ഞ നിശാചഷകങ്ങള്‍
വന്നു നിറക്കാം ഞാന്‍
നിന്നനുരാഗത്തിന്‍ ലഹരിയിലങ്ങനെ
മടിയില്‍ മയങ്ങാം ഞാന്‍