മ്..മ്.. ആഹാഹാ...ആ....
പ്രേമത്തിന് വീണയില്‍ സ്വരമുയര്‍ന്നു
ഗാനത്തിന് യമുനയില്‍ തിരമറിഞ്ഞു
ഈയനുഭൂതികള് മധുപകര്‍ന്നു
ഇനിയൊഴുകാമിരു തോണികളായ്
ലാലല്ലലാലല്ലലാലലല്ലല്ലാ.....
സ്വപ്നമയൂരച്ചിറകുകളില് സ്വര്ഗ്ഗനിറങ്ങള് പകര്‍ന്നവളേ
ആ...
സ്വപ്നമയൂരച്ചിറകുകളില് സ്വര്ഗ്ഗനിറങ്ങള് പകര്‍ന്നവളേ
മനസ്സിന് മായാവീഥികളില് മഴവില്ലായി വിടര്‍ന്നവളേ
ഓ.....
ഏഴുനിറങ്ങള്‍ പകര്‍ന്നുതരൂ ഏദന്‍ കനിയുടെ വീഞ്ഞുതരൂ
പ്രേമത്തിന് വീണയില്‍.....
കാത്തകിനാവിന് കല്പ്പടവില് കാല്ത്തളയൊച്ചകള് കേട്ടല്ലോ
ആ....
കാത്തകിനാവിന് കല്പ്പടവില് കാല്ത്തളയൊച്ചകള് കേട്ടല്ലോ
കല്‍പ്പനതന്‍ മണിമഞ്ചത്തില്‍ കൈവളതരിവള കിലുങ്ങിയല്ലോ
ഓ....
സ്വരമായ് ലയമായ് ഒഴുകിവരൂ സ്വര്‍ഗ്ഗം മണ്ണില്‍ കൊണ്ടുവരൂ
പ്രേമത്തിന് വീണയില്‍......