ആകാശത്തിനു ഭ്രാന്തു പിടിച്ചു
അന്നാദ്യം മാനത്തു മിന്നലുദിച്ചു
വെള്ളിടിവെട്ടി പേമാരിപെയ്തു
അങ്ങനെ ഭൂമിക്കും ഭ്രാന്തുപിടിച്ചു
(ആകാശത്തിനു..)
വസന്തത്തിലവള് പൊട്ടിച്ചിരിച്ചു
ഗ്രീഷ്മത്തിലവള് കത്തിയെരിഞ്ഞു
വര്‍ഷത്തിലോ മനം തേങ്ങിക്കരഞ്ഞു
ഹേമന്തത്തില്‍ വീണ്ടും മന്ദഹസിച്ചു
വീണ്ടും മന്ദഹസിച്ചു
(ആകാശത്തിനു...)
സൂര്യരശ്മിയിലാര്ത്തുചിരിക്കും
നീലവാനിനും കല്ലേറുകൊണ്ടു
ആ വ്രണങ്ങളുണങ്ങാതെ നിന്നൂ
അവയെ താരകങ്ങളെന്നു വിളിച്ചു(2)
താരകങ്ങളെന്നു വിളിച്ചു
(ആകാശത്തിനു...)
അസ്തമയത്തിലും മോഹസിന്ദൂരം
ആര്‍ക്കോ വേണ്ടിയണിയുന്നു മര്ത്ത്യന്
ആരുമില്ലൂഴിയില് ഭ്രാന്തനല്ലാതെ
ആത്മാവിലോടിയൊളിക്കുന്നുഞാനും
ഓടിയൊളിക്കുന്നുഞാനും
(ആകാശത്തിനു...)