(M) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
ഒരേ വര്‍ണ്ണം ഒരേ സ്വപ്നം (F) ഒരേ ദാഹം
മനസ്സൊരു തീരാമോഹത്തിന്‍ തിരയായി മാറുന്നു
(M) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
(D)മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
(F) പ്രിയനാഥാ നിന് പൊന്മുഖം ഇതളിടും പോന്നാമ്പല്‍
(M) ഇതളിലെ മധു തേടുവാന്‍ മധുപനായി നീയില്ലേ
(F) എന്‍ മലരേ മാധുര്യമേ നീയൊഴുകൂ എന്‍ ജീവനില്‍
(M) എന്‍ നിനവുകളണിയും ഒരഴകായി നീ
വന്നു തഴുകുമ്പോള്‍ മെല്ലേ മെല്ലേ ഉരുകും ഞാന്‍
(F) ഈ തുടിമഞ്ഞു പൊഴിയുന്ന താഴ് വരയില്‍
ഞാന്‍ മണിത്തുള്ളി കിലുക്കുന്ന കാറ്റാകും
(M) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
(F) മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
(M) മിഴികളില്‍ പരല്മീനുകള് മൊഴികളില്‍ പാല്‍നിലാവ്
(F) നിന്മനം സ്വരസംഗമം ഞാന്‍ വെറും മണ്വീണാ
(M) നിന് വീണാ നാദങ്ങളില്‍ ഞാനല്ലോ ദേവാമൃതം
(F) നീ ഇളംമുളം കാടിന്റെ തണലായാല്‍
ഞാന്‍ കുനുകുനെച്ചിറകുള്ള കിളിയാകും
(M) നീ കളമുളം തണ്ടിലെ മൊഴിയായാല്‍
ഞാന്‍ വസന്തങ്ങളണിയുന്ന തളിരാകും
ഉം..... (D) ഒ........
(F) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
(M) മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
(F) ഒരേ വര്‍ണ്ണം ഒരേ സ്വപ്നം ഒരേ ദാഹം
(M) മനസ്സൊരു തീരാമോഹത്തിന്‍ തിരയായി മാറുന്നു
(D) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
ഉം.....
ലലല......
ഉം.....
ലലല......