പഞ്ചവര്‍ണ്ണപ്പൈങ്കിളികള്‍ ഭജന പാടിയ രാവില്‍
പാട്ടു കേട്ടു കാട്ടുപൂവിനു കരളു നൊന്ത രാവില്‍
പറയി തന്നുയിര്‍ പറയന്‍ പാടിയ
പാട്ടിന്‍ രാഗമായ് മാറി
പാല പൂത്ത പുഴക്കടവില്‍
മാല ചാര്‍ത്തി നിന്നു അവര്‍
മാല ചാര്‍ത്തി നിന്നു
മലവെള്ളമിരമ്പി മറിഞ്ഞു..ഓ...
മഴവില്ലിന്‍ തോണി ചരിഞ്ഞു..ഓ..
മാടത്തപ്പൈങ്കിളിപ്പെണ്ണിന്‍
മണിമാളിക വീണു തകര്‍ന്നു
ഇണയെവിടെ കിളിയേ ഇണയെവിടെ ഇണയെവിടെ..?
കവിത പാടി മാരന്‍ കുളിരു നല്‍കി മാരന്‍
കവിളിണയില്‍ കൈ വിരലാല്‍ കളമെഴുതി മാരന്‍
കാലമെല്ലാം കരളു പോലെ കാത്തിടാമെന്നോതി
പറയിപ്പെണ്ണിന്‍ പാരിജാതം കവര്‍ന്നെടുത്തു കള്ളന്‍
കണി കാണാന്‍ പൂങ്കുലയില്ലാ..ഓ..
കതിരേകാന്‍ പൊന്‍വയലില്ലാ..ഓ..
കല്ല്യാണച്ചെക്കനെ തേടി
കാടായ കാടുകള്‍ ചുറ്റി
ഇണയെവിടെ കിളിയേ ഇണയെവിടെ ഇണയെവിടെ..?
(പഞ്ചവര്‍ണ്ണ)