കിനാവിന്റെ കടവില്‍ ഇള നീര് ഇള നീര്
അതില്‍ ഇറക്കിയ തോണിയില്‍ പനിനീര് പനിനീര്
ഞാന്‍ ഇറക്കിയ തോണിയില്‍ പനിനീര്
(കിനാവിന്റെ കടവില്‍ )
പതിനാലാം രാവിന്റെ വീട്ടു പക്ഷി നീ
പൊന്നിന് ചിറകും വിടര്‍ത്തി എത്തി
പൂമഴ പെയ്യുന്ന രാവില്‍ (2)
എന്റെ പൂച്ചില്ലക്കൂട്ടില് വിരുന്നിനെത്തി
(കിനാവിന്റെ കടവില്‍)
മയിലാഞ്ചി കാടിന്റെ താഴ്വരയില് ഞാന്‍
മാണിക്ക്യം കൊണ്ടൊരു വീട് കെട്ടും
റാണി പോലോമനേ നിന്നെ (2)
എന്റെ രാജകൊട്ടാരത്തില്‍ വാഴിക്കും ഞാന്‍
(കിനാവിന്റെ കടവില്‍)