കണ്ണാലെപാര് പുന്നാര മോനേ മോനേ മോനേ
കണ്ണാലെപാര് പുന്നാര മോനേ മോനേ മോനേ
കണ്ടാല്‍ ഞെട്ടണ ലണ്ടന്പട്ടണം ഏറിയ കാറുകള്‍
ജോറുള്ള ബസ്സുകള്‍
പാറിപ്പറക്കും ബിമാനങ്ങള് ബേറെയും
ആകെക്കണ്ടു പകയ്ക്കല്ലെ മോനേ
കണ്ണാലെപാര് പുന്നാര മോനേ മോനേ മോനേ
പടിഞ്ഞാറന്‍ കടപ്പുറം തന്നില്‍ നടക്കണ
പലപല കിസ്സകളു കാണു പൊന്നുമോനേ
കുളിക്കണബേഷത്തിലു സായിപ്പും മാദാമ്മേം
കുതിക്കണകുതി കണ്ടാ..അള്ളോഹ്
കുളിക്കണകുളികണ്ടാ?
കണ്ണാലെപാര് പുന്നാര മോനേ മോനേ മോനേ
തെക്കുനിന്നു ബടക്കോട്ടേക്കൊരു തുര്ക്കിക്കപ്പലു പോകണ്
പൊന്തിച്ചാടിപ്പോകും കപ്പലിലെന്തെല്ലാം ചരക്കുകളുണ്ട്?
ഇഞ്ചി ചുക്കു കാപ്പി ചായ കൊഞ്ചന്‍ മാക്രി കുഞ്ഞന്‍ മത്തി
ഇന്‍ഡ്യന്‍ ബ്രാണ്ടി കശുവണ്ടി
കണ്ണാലെപാര് പുന്നാര മോനേ മോനേ മോനേ
റോമാപ്പട്ടാളം കണ്ടാല്‍ ശീമാപ്പട്ടാളം
തോക്കുനീട്ടണ പട്ടാളം ലാക്കു നോക്കണ പട്ടാളം
നോക്കു മോനേ മാറ്റാന്മാരുടെ നേര്‍ക്കു ചാടണ പട്ടാളം
റോമാപ്പട്ടാളം കണ്ടാല്‍ ശീമാപ്പട്ടാളം
ത്രിശ്ശൂരു പൂരം കണ്ടാ? ഇക്കാ കൂട്ടായി നേര്‍ച്ച കാണ്
മലയാറ്റൂര്‍പള്ളി കണ്ടാ? ചാക്കൊ
പെരുന്നാളു ദെവസമാണ്
നായികമാരെ കണ്ണെറിയുന്നൊരു പ്രേംനസീറിനെ കാണണ്ടേ?
ജയഭാരതിയുണ്ട് രാജകോകിലയുണ്ട്
ഷീലേ കണ്ടാ? ശാരദ വേറേ
ഭാസിയെ കണ്ടാ റബ്ബേ ബേഷം കണ്ടാ?
പഹയ നോക്കു ബഹദൂറാണ്
പറയാനുണ്ടോ ബഹുജോറാണ്
പിന്നെയുമുണ്ടു പലപല സങ്ങതി
പിന്നെക്കാണാം കളിതീര്‍ന്നു