പ്രാണനാഥാ വരുന്നൂ ഞാന്‍
പാദമലരില്‍ വീഴുവാന്‍
കാമദേവാ നിന്റെ മാറില്‍
പ്രേമലതയായ് പടരുവാന്‍
(പ്രാണനാഥാ.....)
നാഥാ.....നാഥാ.....
ഓമനത്തിങ്കള്‍ തിലകം ചാര്‍ത്തി
ഒരു ടണ്‍ പൗഡര്‍ വാരിപൂശി
സ്യൂട്ടും കോട്ടും ഹാറ്റുമണിഞ്ഞെന്
കൂട്ടുകാരന് കുണുങ്ങി നില്പൂ
കുളിരുപെയ്യും രാവില്‍ പോലും
കൂളിങ്ങ് ഗ്ലാസ്സുമായ് ഞെളിഞ്ഞു നില്പൂ
ചാര്‍ളി ചാപ്ലിനോ നീ
ജോണിവാക്കറോ നീ
രാജ് കപൂറോ നാഗേഷോ നീ
ബഹദൂറോ അടൂര്‍ ഭാസിയോ
പ്രാണനാഥാ വരുന്നൂ ഞാന്‍
വയസ്സില്‍ നീയൊരു മാര്ക്കണ്ഡേയന്
ശൃംഗാരത്തില്‍ നീ അനിരുദ്ധന്
നിന്നെ കണ്ടാല്‍ ചിരിവിടരാത്തൊരു
പെണ്മണിയെങ്ങാന് ഭൂമിയിലുണ്ടോ
പരിചയത്തിന് കുറവു കൊണ്ടൊ
പാടേ വിളറി വദനാരവിന്ദം
ചാര്‍ളി ചാപ്ലിനോ നീ
ജോണിവാക്കറോ നീ
രാജ് കപൂറോ നാഗേഷോ നീ
ബഹദൂറോ അടൂര്‍ ഭാസിയോ
പ്രാണനാഥാ വരുന്നൂ ഞാന്‍
പാദമലരില്‍ വീഴുവാന്‍
കാമദേവാ നിന്റെ മാറില്‍
പ്രേമലതയായ് പടരുവാന്‍