കലിതുള്ളി വരും കാന്താരീ
നിന്റെ കരിമിഴിയില്‍ നല്ല കറുപ്പ്
കവിളിണയില്‍ നല്ല ചുവപ്പ്
കള്ളം വിളയും നാവിനെ മൂടും
ചുണ്ടില്‍ ചുംബനത്തുടിപ്പ്
(കലിതുള്ളി....)
ആയിരം തലകൊയ്ത ചിന്താമണി വീണ്ടും
അവതാരമെടുത്തതല്ലേ
വാള്‍മുനപോല്‍ നിന്റെ നാക്ക്
തേന്മുള്ളുപോല് മിഴിത്തല്ല് നിന്റെ
ചോദ്യത്തിനുത്തരമേകാന് വന്ന രാജാവ് ഞാന്‍
അഹാ രാജാവ് രാജാവ് രാജാവ് ഞാന്‍
കലിതുള്ളി വരും കാന്താരീ
നിന്റെ കരിമിഴിയില്‍ നല്ല കറുപ്പ്
കവിളിണയില്‍ നല്ല ചുവപ്പ്
കള്ളം വിളയും നാവിനെ മൂടും
ചുണ്ടില്‍ ചുംബനത്തുടിപ്പ്
പുലിപോലെ ചീറിയ പുത്തലിബായിതന്
പുന്നാരമകളാണോ നീ
കള്ളനും നീ കഞ്ഞിവെയ്ക്കും
കാലനെ പോലും കറക്കും നിന്റെ
കഴുത്തില്‍ മംഗല്യം ചാര്‍ത്താന്‍ വന്ന
പെരുങ്കള്ളന് ഞാന്‍..
അല്ല രാജാവ് രാജാവ് രാജാവ് ഞാന്‍
കലിതുള്ളി വരും കാന്താരീ
നിന്റെ കരിമിഴിയില്‍ നല്ല കറുപ്പ്
കവിളിണയില്‍ നല്ല ചുവപ്പ്
കള്ളം വിളയും നാവിനെ മൂടും
ചുണ്ടില്‍ ചുംബനത്തുടിപ്പ്...