സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാന്‍ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ...
നീ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ....
മന്ദപവനനായി...... തെന്നിയൊഴുകി നീ.......
മന്ദപവനനായ് തെന്നിയൊഴുകി നീ...
ഇന്ദ്രലതികയായ് പടര്‍ന്നൂ..... ഞാന്‍ ഇന്ദ്രലതികയായ് പടര്‍ന്നൂ...
ചന്ദ്രലേഖയായ് വാനിലുയര്‍ന്നു നീ ചന്ദനമുകിലായി വന്നൂ ഞാന്‍...
കനവില്‍ ഞാനൊരു ദേവതാരമായ് കനകവസന്തമായ് പുണര്‍ന്നൂ....
കനകവസന്തമായ് പുണര്‍ന്നൂ നീ...
ആഹാ ഹാ ഹാഹാഹാ.... ഒഹോഹോ ഹോഹോഹോഹോഹോ....
സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാന്‍ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ...
നീ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ....
മന്ദപവനനായ് തെന്നിയൊഴുകി നീ...
ഇന്ദ്രലതികയായ് പടര്‍ന്നൂ..... ഞാന്‍ ഇന്ദ്രലതികയായ് പടര്‍ന്നൂ...
സ്വപ്നരാഗമായ് രാവിലൊളിച്ചു നീ നിദ്രാവീണയായ് പിടഞ്ഞു ഞാന്‍...
കരളില്‍ കവിതതന്‍ കതിരായി മിന്നി ഞാന്‍...കവനത്തൂലികയായി...
കവനത്തൂലികയായി.....
ആഹാ ഹാ ഹാഹാ ഹാ..... ഒഹോഹോ ഹോഹോഹോഹോഹോ.....
സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാന്‍ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ...
നീ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ....
മന്ദപവനനായ് തെന്നിയൊഴുകി നീ...
ഇന്ദ്രലതികയായ് പടര്‍ന്നൂ..... ഞാന്‍ ഇന്ദ്രലതികയായ് പടര്‍ന്നൂ...