പഞ്ചവടിയിലെ വിജയശ്രീയോ
പഞ്ചവന്‍ കാട്ടിലെ രാഗിണിയോ
കൊച്ചിന്‍ എക്ഷ്പ്രെസ്സിലെ വിജയലളിതയോ
മേരാനാം ജോക്കറിലെ പദ്മിനിയോ
ഷീലയോ വിജയയോ ശാരദയോ
ആരാണ് നീ ജയഭാരതിയോ
ആരാധനയിലെ രാജേഷഖന്നയോ
ആയിരത്തിലൊരുവന്‍ എംജിആറോ
ഗായ് ഓര്‍ ഗൌരിയിലെ ശത്രുഘ്നന്‍ സിന്‍ഹയോ
അജ്ഞാതവാസത്തിലെ പ്രേംനസീറോ
മധുവോ സത്യനോ ആരാണുനീയെന്‍ ധര്‍മേന്ദ്രയോ
അടിമുടിനനഞ്ഞപ്പോള്‍ ആരാധനയിലെ
ശര്‍മ്മിളയായ് ഞാന്‍ മാറീ..ഓ...
ഞാനിന്നു രാജേഷായ് മനസ്സിന്റെ വീണയില്‍
രൂപ് തെരാ മസ്താനാ പ്യാര്‍ മേരാ ദീവാനാ
ഭൂല്‍ കോയീ ഹംസേ ന ഹോ ജായേ
ഇമകളടഞ്ഞപ്പോള്‍ കണ്ണൂര്‍ ഡീലക്സിലെ
കനവുകളെന്‍ കണ്ണില്‍ തെളിഞ്ഞു
ഞാനിന്നു പ്രേംനസീറായ് സിഐഡി ഗായകനായ്
തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം
മാരമഹോത്സവത്തിന്‍ തേരോട്ടം
പഞ്ചവടിയിലെ....