ഉഷസ്സാം സ്വര്‍ണ്ണത്താമര വിടര്‍ന്നു...
ഉപവനങ്ങളുറക്കമുണര്‍ന്നു....
രജനീഗന്ധനിലാവില്‍ മയങ്ങിയ
രതി നീ ഉണരൂ പൊന്‍വെയിലായ്...
പ്രേമമുദ്രകള്‍ മൂകമായ് പാടും
രാഗാധരത്തില്‍ പുഞ്ചിരിചാര്‍ത്തി
കഴിഞ്ഞരാവിന്‍ കഥയോര്‍ത്തു വിടരും
കരിനീലപ്പൂമിഴിയിമചിമ്മി
എഴുന്നേല്ക്കുമ്പോള് നാണിച്ചു തളരും
മലര്‍മെയ്ക്കൊടിയില്‍ രോമാഞ്ചവുമായ്..
വരികമുന്നില്‍.. വരവര്‍ണ്ണിനി നീ..
വരിക സൌന്ദര്യത്തിരമാല പോലെ...
സ്വേദമുത്തുകള്‍ ബാഷ്പമായ് മാറും
ലോലകപോലസരോജം വിടര്‍ത്തി..
നിറഞ്ഞമാറില് കമനന്റെദാഹം
എഴുതിയചിത്രം കസവാല്‍മൂടി..
അടിവെയ്ക്കുമ്പോള്‍ പുറകോട്ടുവിളിയ്ക്കും
കരിമുകില്‍വേണീ അലകളുമായി..
വരികമുന്നില്‍.. മധുരാംഗിയാളെ
വരിക നക്ഷത്ര കതിര്‍മാല പോലെ....